ഇന്ത്യ കുവൈത്ത് ഗാര്‍ഹികത്തൊഴിലാളി കരാറിന് അംഗീകാരം

കുവൈത്ത് സിറ്റി: ഇന്ത്യയും കുവൈത്തും തമ്മിലുള്ള ഗാര്‍ഹിക തൊഴിലാളി കരാറിന്റെ കരടിന് അംഗീകാരം നല്‍കി. രണ്ടു ദിവസങ്ങളിലായി നടന്ന ചര്‍ച്ചയില്‍ വിദേശ എന്‍ജിനീയര്‍മാരുടെ ഇഖാം പുതുക്കുന്നതിന് ഏര്‍പ്പെടുത്തിയ വ്യവസ്ഥകള്‍ കാരണം ഇന്ത്യന്‍ എന്‍ജിനീയര്‍മാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലേക്ക് ഇന്ത്യയില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി നേരിട്ടു നഴ്‌സിങ് റിക്രൂട്‌മെന്റിനുള്ള സാധ്യത, തൊഴില്‍ കരാര്‍ നവീകരണം, വൈദഗ്ധ്യം കൈമാറല്‍, വിവിധ തലങ്ങലില്‍ ബോധവത്കരണം തുടങ്ങിയ കാര്യങ്ങളിലെല്ലാം ചര്‍ച്ച ചെയ്തു. ചര്‍ച്ച ഏറെ ഗുണകരമാണെന്ന് ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ വ്യക്തമാക്കി.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഉറപ്പിക്കുന്നതരത്തിലാണ് ചര്‍ച്ചകള്‍ നടന്നതെന്ന് കുവൈത്ത് വിദേശമന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

കുവൈത്ത് കോണ്‍സുലര്‍ അഫയേഴ്‌സ് വിഭാഗം അസി.വിദേശകാര്യമന്ത്രി സാമി അല്‍ ഹമദ്, വിദേശകാര്യ പ്രവാസി വിഭാഗം ജോ.സെക്രട്ടറി മനീഷ് ഗുപ്ത, പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ് എം സി ലൂതര്‍, ഇന്ത്യന്‍ സ്ഥാനപതി കെ.ജീവസാഗര്‍, ഡപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ രാജഗോപാല്‍ സിങ്, ലേബര്‍ സെക്രട്ടറി യു.എസ്.സിബി തുടങ്ങിയവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

Related Articles