പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് കോളേജില്‍ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു

പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് കോളേജില്‍ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. പരിപാടി പ്രസിഡന്റ് അഡ്വക്കേറ്റ്. കെ കെ സൈതലവി ഉല്‍ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ടി. സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ചെയര്‍ ഫോര്‍ ഗാന്ധിയന്‍ സ്റ്റഡീസ്,വൈസ് ചെയര്‍മാന്‍ കെ. വ്യാദ വ്യാസന്‍ സ്വാതന്ത്ര്യദിന പ്രഭാഷണം നിര്‍വഹിച്ചു.

ക്വിസ്, ചിത്രരചന, പെന്‍സില്‍ ഡ്രോയിങ് എന്നീ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങളും ബിരുദ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള ഉപഹാരങ്ങളും ചടങ്ങില്‍ വെച്ച് വിതരണം ചെയ്തു.

യു. വി. രാജഗോപാല്‍, സി. ശശി, കെ. ബാബു, ഹസീന ഇ. ഒ, സജിത എന്‍. എം, സൈതലവി കടവത്ത് എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി സി. അബ്ദുറഹിമാന്‍ കുട്ടി സ്വാഗതവും കെ. ജ്യോതിഷ് നന്ദിയും പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top