വധു വരന്മാരുടെ തല കൂട്ടിമുട്ടിച്ച സംഭവം: വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

പാലക്കാട്: പല്ലശ്ശനയില്‍ വധു വരന്മാരുടെ തല കൂട്ടി മുട്ടിച്ച സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തെ കുറിച്ച് പെട്ടെന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൊല്ലങ്കോട് പൊലീസിന് വനിതാ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.

പല്ലശന സ്വദേശിയായ സച്ചിന്റെ വിവാഹ ശേഷം വധുവിന്റെ ഗൃഹ പ്രവേശന സമയത്താണ് സംഭവം നടന്നത്. പിന്നില്‍ നിന്ന അയല്‍വാസിയാണ് സച്ചിന്റെയും നവവധു സജ്ലയുടെയും തല തമ്മില്‍ കൂട്ടിമുട്ടിച്ചത്. അപ്രതീക്ഷിതമായി ബലം പ്രയോഗിച്ച് തലകള്‍ തമ്മില്‍ കൂട്ടിമുട്ടിച്ചപ്പോള്‍ വധുവും വരനും പകച്ചു പോയി. വേദന കൊണ്ട് പുളഞ്ഞ വധു കരഞ്ഞുകൊണ്ടാണ് വരന്റെ വീട്ടിലേക്ക് ആദ്യമായി കയറിപ്പോയത്.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിച്ചിരുന്നു. സംഭവത്തില്‍ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നു. കോഴിക്കോട് മുക്കം സ്വദേശിയാണ് സജ്‌ല.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top