എസ് എന്‍ എം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നീന്തല്‍ പരിശീലനകുളം ഉദ്ഘാടനം ചെയ്തു

പരപ്പനങ്ങാടി: പരപ്പനങ്ങാടി എസ് എന്‍ എം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നാഷണല്‍ സര്‍വീസ് സ്‌കീം നടപ്പിലാക്കുന്ന നീന്തല്‍ പരിശീലനകുളം സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു.ശറഫലി ഉല്‍ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികളുടെ മാനസികവും കായികവുമായ ക്ഷേമത്തിനും കായിക താരങ്ങളെ വാര്‍ത്തെടുക്കുന്നതിനും മികച്ച പരിശീലനം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. മുങ്ങിമരണം വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ നീന്തല്‍ പരിശീലനത്തിന് കുട്ടികള്‍ക്ക് അവസരമൊരുക്കിയത് വലിയ ദൗത്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. പി.ടി എ പ്രസിഡന്റ് ഇ.ഒ അന്‍വര്‍ അധ്യക്ഷത വഹിച്ചു.

കായികക്ഷമത വിദ്യാര്‍ത്ഥികളില്‍ വളര്‍ത്തിയെടുക്കുക, മികച്ച നീന്തല്‍ താരങ്ങളെ വാര്‍ത്തെടുക്കുക, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് കൂടി കുട്ടികളെ പ്രാപ്തമാക്കുക സ്വയം രക്ഷ ഉറപ്പാക്കുക എന്നിവ ലക്ഷ്യമാക്കിയാണ് എസ് എന്‍ എം എച്ച് എസ് എസ് – എന്‍ എസ് എസ് യൂണിറ്റ് നീന്തല്‍ പരിശീലന സൗകര്യമൊരുക്കിയത്.

എച്ച് എം ബെല്ലാ ജോസ് , മാനേജര്‍ അശ്‌റഫ് കുഞ്ഞാവാസ്, എന്‍ എസ് എസ് ജില്ലാ പ്രോഗ്രാം കണ്‍വീനര്‍ രാജ്‌മോഹന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം ഋഷികേശ് കുമാര്‍ , മാനേജിംഗ് കമ്മറ്റി പ്രസിഡന്റ് പി. അബ്ദുലത്തീഫ് മദനി, എന്‍ എസ് എസ് താനൂര്‍ ക്ലസ്റ്റര്‍ കോഡിനേറ്റര്‍ ഡോ. ജ്യോതിലക്ഷ്മി, സ്റ്റാഫ് സെക്രട്ടറി ദാമോദരന്‍ നമ്പൂതിരി കെ, എച്ച് എസ് എസ് സ്റ്റാഫ് സെക്രട്ടറി മുജീബ് കെ , എന്‍ എസ് എസ് കോഡിനേറ്റര്‍ വിനയന്‍ പാറോള്‍, ലീഡര്‍മാരായ വിസ്മയ ദേവദത്തന്‍, ആയിഷ നിര്‍മ്മില്‍, വിഷ്ണു എന്നിവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top