കേരള വ്യാപാരി വ്യവസായി സമിതി മലപ്പുറം ജില്ലാ മെമ്പര്‍ഷിപ്പ് വിതരണ ഉദ്ഘാടനവും പുതിയ തിരുരങ്ങാടി ഏരിയ കമ്മറ്റി രൂപീകരണവും

പരപ്പനങ്ങാടി : കേരള വ്യാപാരി വ്യവസായി സമിതി മലപ്പുറം ജില്ലാ മെമ്പര്‍ഷിപ്പ് വിതരണ ഉദ്ഘാടനവും പുതിയ തിരുരങ്ങാടി ഏരിയ കമ്മറ്റി രൂപികരണവും നടന്നു. പരപ്പനങ്ങാടി എസി കോംപ്ലക്‌സിലുള്ള തിരുരങ്ങാടി ഏരിയകമ്മറ്റി ഓഫിസില്‍ നടന്ന പരിപാടിയില്‍ നിലവിലെ തിരുരങ്ങാടി ഏരിയ സെക്രട്ടറി ബാബു സ്വാഗതം പറഞ്ഞു. ഏരിയ പ്രസിഡന്റ് അഷ്‌റഫ് ഷിഫ അധ്യക്ഷത വഹിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റ് എസ് . ദിനേശ് ഇഷാ ഗോള്‍ഡ് ഉടമ നൗഫല്‍ ഇല്ല്യന് മെമ്പര്‍ഷിപ്പ് നല്‍കി കൊണ്ട് മെമ്പര്‍ഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റും വനിതാ സബ് കമ്മറ്റി സംസ്ഥാന സെക്രട്ടറിയുമായ സീനത്ത് ഇസ്മയില്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സിക്രട്ടറി ഹംസ പുല്ലാട്ടില്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ എക്‌സിക്യൂടിവ് അംഗം എന്‍ വി ഗോപാല കൃഷ്ണന്‍, സംസ്ഥാന കമ്മറ്റി അംഗം സുനില്‍ കുമാര്‍ .കോട്ടക്കല്‍ ഏരിയ സെക്രട്ടറി വേണു ഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പുതിയ ഭാരവാഹികളായി അഷ്‌റഫ് ഷിഫ പ്രസിഡന്റ്, എവി രഘുനാഥ് സെക്രട്ടറി, വേണു ഗോപാല്‍ ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു . ചടങ്ങില്‍ എ.വി രഘുനാഥ് നന്ദി പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top