വടകരയില്‍ വ്യാപാരി കടയില്‍ മരിച്ച നിലയില്‍;സ്വര്‍ണവും പണവും കവര്‍ന്നു

കോഴിക്കോട്: വടകരയില്‍ ദുരൂഹ സാഹചര്യത്തില്‍ വ്യാപാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. പഴയ ബസ് സ്റ്റാന്റിന് സമീപം മാര്‍ക്കറ്റ് റോഡ് ലൈനിലെ രാജനാണ് മരിച്ചത്.

ഇന്നലെ രാത്രി പന്ത്രണ്ട്മണിയോടെയാണ് സംഭവം. രാത്രി ഏറെ വൈകിയും രാജന്‍ വീട്ടിലെത്താത്തതിനെ തുടര്‍ന്ന് മകനും മരുമകനും അന്വേഷിച്ച് എത്തിയപ്പോഴാണ് ഇദേഹത്തെ നിലത്ത് വീണുകിടക്കുന്ന നിലയില്‍ കണ്ടത്. ഇയാള്‍ ധരിച്ചിരുന്ന മാലയും മോതിരവും നഷ്ടപെട്ടിട്ടുണ്ട്. കടയിലുണ്ടായിരുന്ന പണവും ബൈക്കും മോഷണം പോയിട്ടുണ്ട്.

രാജന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം വടകര ഗവ ആശുപത്രിമോര്‍ച്ചറിയിലേക്ക് മാറ്റി.

മോഷണത്തിനിടെ കൊലപാതകം നടന്നതെന്നാണ് പ്രാഥമിക നിഗമനം. സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധന നടത്തി. ഉത്തരമേഖല ഐജി രാഹുല്‍ ആര്‍ നായര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top