HIGHLIGHTS : In the case of kicking a six-year-old boy, the accused is in custody
കുട്ടിയെ ചവിട്ടിത്തെറിപ്പിക്കുന്നതിന്റെ ദൃശ്യം
കണ്ണൂര്‍: തലശ്ശേരിയില്‍ കാറില്‍ ചാരി നിന്നതിന് ആറുവയസ്സുകാരനെ ചവിട്ടി തെറിപ്പിച്ച കേസില്‍ പ്രതി കസ്റ്റഡിയില്‍. പൊന്ന്യംപാലം സ്വദേശി ശിഹ്ഷാദാണ് പോലീസിന്റെ പിടിയിലായത്.

ഇയാളുടെ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്.
കാറില്‍ ചാരി നില്‍ക്കുന്ന കുട്ടിയെ ഇയാള്‍ ചവിട്ടി തെറിപ്പിക്കുന്നത് സിസിടിവി ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവത്തില്‍ പോലീസിന് നടപടി.
തലശ്ശേരിയില്‍ വ്യാഴാഴ്ച വൈകുന്നേരം ആണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.രാജസ്ഥാന്‍ സ്വദേശിയായ കുട്ടിക്കാണ് പരിക്കേറ്റത്.നടുവിന് പരിക്കേറ്റ കുട്ടിയെ തലശ്ശേരിയിലെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്
രാജസ്ഥാനില്‍ നിന്ന് ജോലി തേടി കേരളത്തിലെത്തിയ കുടുംബത്തിലെ അംഗമാണ് കുട്ടി.