താനൂര്‍ : അഞ്ചുടി തീരദേശത്ത് മത്സരപ്പറത്തലിനായി വളര്‍ത്തുന്ന പ്രാവുകളെ സാമൂഹ്യവിരുദ്ധര്‍ തലയറുത്ത് കൊന്നു. അഞ്ചുടി സ്വദേശികളായ കുപ്പന്റെ പുരക്കല്‍ ബിലാല്‍,പൗറകത്ത് തുഫൈല്‍ എന്നിവര്‍ വളര്‍ത്തുന്ന പ്രാവുകളെയാണ് കൊന്നത്. 33 പ്രാവുകള കാണാതായതായും തുഫൈല്‍ പറഞ്ഞു.
ബുധനാഴ്ച രാത്രി 10ന് ശേഷമാണ് സംഭവം നടന്നത് . വ്യാഴാഴ്ച രാവിലെ തീറ്റ കൊടുക്കാനായി കൂടിന് അടുത്തെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. 40000 രൂപയുടെ പ്രാവുകളെയാണ് ഇരുവര്‍ക്കും നഷ്ടമായത്. പ്രാവുകളെ വളര്‍ത്തിയിരുന്ന കൂട് തകര്‍ത്ത നിലയിലായിലായിരുന്നു . കൂട്ടില്‍ ഉണ്ടായിരുന്ന പിഞ്ചുകുഞ്ഞിന്റെ ശരീരം കീറിപ്പറിഞ്ഞ സ്ഥിതിയിലാണ് കാണപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് താനൂര്‍ പൊലീസില്‍ പരാതി നല്‍കി.


അഞ്ചുടി സ്വദേശികളായ പൗറകത്ത് ആസിഫ്, ഹാഫിസ് എന്നിവര്‍ ചേര്‍ന്ന് തിങ്കളാഴ്ച ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായും പ്രാവുകളെ അപഹരിക്കും എന്ന് പറഞ്ഞതായും താനൂര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
കഴിഞ്ഞ രണ്ടു വര്‍ഷമായി ബിലാലും, തുഫൈലും ചേര്‍ന്ന് പ്രാവുകളെ വളര്‍ത്തുന്നുണ്ട്. വിവിധ ഇടങ്ങളില്‍ നടക്കുന്ന പ്രാവ് പറത്തല്‍ മത്സരങ്ങളിലും ഇവരുടെ പ്രാവുകള്‍ ജേതാക്കളായിട്ടുണ്ട്.