HIGHLIGHTS : In Punjab, the minister's bride is an IPS officer
അമൃത്സര്‍: പഞ്ചാബില്‍ മന്ത്രി-ഐപിഎസ് വിവാഹം. പഞ്ചാബ് വിദ്യാഭ്യാസ മന്ത്രി ഹര്‍ജോത് ബെയ്ന്‍സാണ് ഐപിഎസ് ഉദ്യോഗസ്ഥ ഡോ. ജ്യോതി യാദവിനെ വിവാഹം കഴികുന്നത്. വിവാഹ നിശ്ചയ ചടങ്ങുകള്‍ കഴിഞ്ഞ ദിവസം നടന്നു. വിവാഹതീയതി ഉടന്‍ പുറത്തുവിടും. മാന്‍സയിലെ പൊലീസ് സൂപ്രണ്ട് ആണ് ഡോ. ജ്യോതി യാദവ്. രണ്ടാഴ്ചയ്ക്കുള്ളില്‍ വിവാഹം നടക്കുമെന്ന് കുടുംബത്തോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ഹരിയാനയിലെ ഗുഡ്ഗാവ് സ്വദേശിയാണ് 34 കാരിയായ ജ്യോതി. ദന്തരോഗവിദഗ്ദ്ധ കൂടിയാണ് ഇവര്‍.
പിന്നീട് ലുധിയാനയില്‍ എസിപിയായി നിയമിക്കപ്പെട്ടു. പൊലീസ് കമ്മീഷണറുടെ ഉത്തരവനുസരിച്ചാണ് താന്‍ തിരച്ചില്‍ നടത്തിയതെന്ന് ഇവര്‍ വിശദീകരിച്ചു. ബഹുമാനം പരസ്പരമുള്ളതാകണം. പൊലീസ് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരമാണ് തിരച്ചില്‍ നടത്തിയത്. ഞാന്‍ എന്റെ ജോലി ചെയ്യുകയായിരുന്നു. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ എപ്പോഴും സ്വാഗതാര്‍ഹമാണ്. പക്ഷേ മോശം പെരുമാറ്റം വെച്ചുപൊറുപ്പിക്കാനാവില്ലെന്നും ജ്യോതി അന്ന് തുറന്നടിച്ചു.

ആനന്ദ്പൂര്‍ സാഹിബ് മണ്ഡലത്തില്‍ നിന്ന് ആദ്യമായി എംഎല്‍എയായാണ് 32കാരനായ ഹര്‍ജോത് ബെയ്ന്‍സ് മന്ത്രിയായത്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ നിയമത്തില്‍ ബിരുദാനന്തര നേടിയ ബെയിന്‍സ് ചണ്ഡീഗഢിലെ പഞ്ചാബ് സര്‍വകലാശാലയില്‍ നിന്ന് നിയമ ബിരുദധാരിയാണ്. 2017ല്‍ ലുധിയാനയിലെ സനേവാള്‍ മണ്ഡലത്തില്‍ നിന്ന് ആദ്യ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2022 ലെ സംസ്ഥാന തെരഞ്ഞെടുപ്പില്‍, ആനന്ദ്പൂര്‍ സാഹിബില്‍ നിന്ന് 45,000 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് റാണ കെ പി സിങ്ങിനെ പരാജയപ്പെടുത്തി.
മുഖ്യമന്ത്രി ഭഗവന്ത് മാന്റെ മന്ത്രിസഭയില്‍ ജയില്‍, ഖനന മന്ത്രിയായി ബെയിന്‍സ് ചുമതലയേറ്റു. പുനഃസംഘടനയില്‍ അദ്ദേഹത്തിന് വിദ്യാഭ്യാസ വകുപ്പ് ലഭിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു