പത്തനംതിട്ടയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി ഹോട്ടലിന് മുകളില്‍ തൂങ്ങിമരിച്ചു

പത്തനംതിട്ട: പത്തനംതിട്ടയില്‍ ഹോട്ടലിന് മുകളില്‍ വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോതമംഗലം സ്വദേശി അലോന്‍സോ ജോജി (18) ആണ് ജീവനൊടുക്കിയത്. റാന്നിയിലെ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇന്നലെ രാത്രിയാണ് വിദ്യാര്‍ഥിയെ ഹോട്ടലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടു മാസമായി പത്തനംതിട്ട നഗരത്തിലെ ഹോട്ടലിലായിരുന്നു വിദ്യാര്‍ത്ഥി താമസിച്ച് വന്നിരുന്നത്.

ഹോട്ടല്‍ കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ജീവനക്കാര്‍ ഉടന്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് റാന്നി പൊലീസ് അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top