പരപ്പനങ്ങാടിയിൽ കായിക താരങ്ങൾക്ക് അഭിനന്ദനമറിയിച്ച് വെച്ചബോർഡ് നശിപ്പിച്ചു

പരപ്പനങ്ങാടി: പരപ്പനങ്ങാടിയിൽ കായിക താരങ്ങൾക്ക് അഭിനന്ദനമറിയിച്ച് വെച്ചബോർഡ് സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു.

പരപ്പനാട് വാക്കേഴ്സ് ക്ലബ്ബിലൂടെ പരിശീലനം നടത്തി മലപ്പുറം ജില്ലാ ജൂനിയർ അത് ലറ്റിക് മീറ്റിലും വാരാണസിയിൽ വെച്ച് നടന്ന നാഷണൽ മാസ്റ്റേഴ്സ് മീറ്റിലും മികച്ച പ്രകടനം കാഴ്ചവച്ച താരങ്ങൾക്ക് അഭിനന്ദനം അറിയിച്ച് പരപ്പനങ്ങാടി നഹാസാഹിബ് സ്റ്റേഡിയത്തിന് സമീപം വെച്ച ബോർഡാണ് തകർത്തത്.

സംഭവത്തിൽ ക്ലബ്ബ് പ്രസിഡണ്ട് പരപ്പനങ്ങാടി പോലീസിൽ പരാതി നൽകി.

Share news
error: Content is protected !!
Scroll to Top