പരപ്പനങ്ങാടിയില്‍ പട്ടാപകല്‍ വ്യാപാരിയെ കബളിപ്പിച്ചു മൊബൈലുമായി യുവാവ് കടന്നുകളഞ്ഞു

പരപ്പനങ്ങാടി :പട്ടാപ്പകല്‍ വ്യാപാരിയെ കബളിപ്പിച്ചു മൊബൈലുമായി യുവാവ് കടന്നുകളഞ്ഞു .ചെട്ടിപ്പടി ജംഗ്ഷനില്‍ അനില്‍ ഡയറി ആന്‍ഡ് പൂജ സ്റ്റോര്‍ ഉടമ കെ അനില്‍കുമാറിന്റെ മൊബൈലുമായാണ് യുവാവ് കടന്നുകളഞ്ഞത് .ഇന്ന് ഉച്ചക്ക് 2.30 ഓടെയാണ് സംഭവം .കടയില്‍ കയറിയ യുവാവ് ഗൂഗിള്‍ പേ സൗകര്യം ഉണ്ടോ എന്നും തനിക്ക് കുറച്ച് പണം ആവശ്യമുണ്ടെന്നും വീട്ടിലെത്തി ഉടന്‍ തന്നെ പണം അയച്ചു തരാമെന്നു പറയുകയായിരുന്നു.എന്നാല്‍ പണം നല്‍കാന്‍ കഴിയില്ലെന്ന് കടയുടമ യുവാവിനോട് പറഞ്ഞു. ഈ സംസാരത്തിനിടെ കടയുടെ കൗണ്ടറില്‍ ഉണ്ടായിരുന്ന മൊബൈല്‍ തന്ത്രപരമായി യുവാവ് എടുത്തു മുങ്ങുകയുമായിരുന്നത്രെ.

അല്‍പനേരം കഴിഞ്ഞു കാള്‍ ചെയ്യാനായി മൊബൈല്‍ നോക്കിയപ്പോഴാണ് യുവാവ് പറ്റിച്ച വിവരം അനില്‍കുമാര്‍ അറിഞ്ഞത് .ഉടന്‍തന്നെ പരിസരത്തെ സിസി ടിവി പരിശോധിച്ചെങ്കിലും ദൃശ്യം വ്യക്തമല്ലെന്ന് അനില്‍കുമാര്‍ പറഞ്ഞു .മറ്റു പല കടകളിലും യുവാവ് ഇത്തരത്തില്‍ തട്ടിപ്പുമായി എത്തിയെന്നും ആരും പണം നല്‍കിയില്ലെന്നും മറ്റു വ്യാപാരികള്‍ പറഞ്ഞു . അനില്‍കുമാര്‍ പരപ്പനങ്ങാടി പോലീസില്‍ പരാതി നല്‍കി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top