‘സിനിമ റിലീസ് ചെയ്ത് 7 ദിവസം വരെ റിവ്യൂ പാടില്ലെന്ന ഒരു ഉത്തരവും ഇറക്കിയിട്ടില്ല’: ഹൈക്കോടതി

കൊച്ചി: സിനിമ റിലീസ് ചെയ്ത് ഏഴ് ദിവസം വരെ നെഗറ്റീവ് റിവ്യൂ പാടില്ലെന്ന ഉത്തരവ് ഇറക്കിയിട്ടില്ലെന്ന് ഹൈക്കോടതി. സിനിമ വ്യവസായത്തെ നശിപ്പിക്കരുതെന്നും കോടതി അഭിപ്രായപ്പെട്ടു. പ്രോഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഇത്രയും കാലം എവിടെയായിരുന്നുവെന്നും കോടതി ചോദിച്ചു. കോടതി ഇടപെട്ടപ്പോള്‍ മാത്രമാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ രംഗത്തുവന്നതെന്നും കോടതി വിമര്‍ശിച്ചു.

റിലീസിങ് ദിനത്തില്‍ തീയേറ്റര്‍ കേന്ദ്രീകരിച്ചുള്ള നെഗറ്റീവ് റിവ്യൂ നിയന്ത്രിക്കണമെന്ന ഹര്‍ജി പരിഗണിച്ചപ്പോഴാണ് കോടതി നിലപാടറിയിച്ചത്. ഫോണ്‍ കയ്യിലുള്ളവര്‍ക്ക് എന്തും ആകാമെന്ന അവസ്ഥയാണുള്ളതെന്നും ബ്ലാക്‌മെയിലിംഗ് നടത്തുന്ന വ്‌ലോഗര്‍മാര്‍ മാത്രമാണ് കോടതി ഉത്തരവിനെ ഭയപ്പെടേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി.

റിവ്യൂ നിയന്ത്രിക്കാന്‍ പ്രത്യേക പ്രോട്ടോകോള്‍ ഇല്ലെന്ന് സംസ്ഥാന പോലീസ് മേധാവിയും അറിയിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top