മലപ്പുറത്ത് ഭാര്യാ മാതാവിനെ വെട്ടിയ സംഭവം;പ്രതി റിമാന്‍ഡില്‍

മലപ്പുറം: ഭാര്യയെ ഓട്ടോയിടിപ്പിച്ച് പരിക്കേല്‍പ്പിക്കുകയും ഭാര്യാമാതാവിനെ വടിവാളുകൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ യുവാവിനെ റിമാന്‍ഡ് ചെയ്തു. ബുധനാഴ്ച പകല്‍ കോടതിയില്‍ ഹാജരാക്കിയ നിലമ്പൂര്‍ പോരൂര്‍ ചാത്തങ്ങോട്ട്പുറം കിഴക്കേക്കര കെ സി ബൈജുമോനെയാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. വധശ്രമകുറ്റമാണ് ചുമത്തിയത്.

ചൊവ്വാഴ്ച പകല്‍ ഒന്നിന് മലപ്പുറം സിവില്‍ സ്റ്റേഷനിലെ കു ടുംബ കോടതിയില്‍ വിവാഹ മോചന കേസിന്റെ ഹിയറി ങ്ങിനെത്തി മടങ്ങുന്നതിനിടെ യാണ് ഭാര്യ ദില്‍ഷയെയും അമ്മ ശാന്തയെയും ബൈജു മോന്‍ ആക്രമിച്ചത്. അഭിഭാഷ കരും സമീപത്തുണ്ടായിരുന്ന വരും ചേര്‍ന്നാണ് ഇയാളെ പൊലീസില്‍ ഏല്‍പ്പിച്ചത്. കഴുത്തിനും കാലിനും മാരക മായി പരിക്കേറ്റ ശാന്ത കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ തുടയെല്ലിന്റെ ഭാഗത്ത് ചൊവ്വാഴ്ച രാത്രിയോടെ സര്‍ജറി നടത്തി. ഇടതുതോളിന് ചുറ്റും തുന്നലുണ്ട്. ഓട്ടോയിടിച്ച് കാലിന് പരിക്കേറ്റ ദില്‍ഷ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികിത്സക്കുശേഷം വിട്ടില്‍ വിശ്രമത്തിലാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top