കൊടിഞ്ഞിയില്‍ മുന്‍ പഞ്ചായത്ത് അംഗം ഉള്‍പ്പെടെ 2 പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു

തിരൂരങ്ങാടി: കൊടിഞ്ഞി ചെറുപ്പാറയില്‍ രണ്ടു പേരെ തെരുവ് നായ കടിച്ചു. മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൊടിഞ്ഞി കടുവള്ളൂര്‍ സ്വദേശി പത്തൂര്‍ അസി, കുറൂല്‍ സ്വദേശി മൂഴിക്കല്‍ സ്വാലിഹ് എന്നിവരെയാണ് കടിച്ചത്.

ഇന്നലെ രാത്രി 9.30 ന് ചെറുപ്പാറയില്‍ വെച്ചാണ് സംഭവം. ബൈക്ക് നിര്‍ത്തി സുഹൃത്തിനോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് സ്വാലിഹിന് കടിയേറ്റത്. ഇവിടെ നിന്നും ഓടിപ്പോയ നായ വീട്ടില്‍ കയറിയാണ് അസിയെ കടിച്ചത്. സുഹൃത്ത് അക്ബറിന്റെ വീട്ടില്‍ കസേരയില്‍ ഇരുന്ന് സംസാരിക്കുന്നതിനിടെ പിറകിലൂടെ വന്നു കടിക്കുകയായിരുന്നു.

ഇരുവര്‍ക്കും പിറക് വശത്താണ് കടിയേറ്റത്. ഇവര്‍ക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ നല്‍കി.

 

Share news
error: Content is protected !!
Scroll to Top