ഇടുക്കിയില്‍ യുവാവ് സുഹൃത്തിനെ വെട്ടിക്കൊന്നു

ഇടുക്കി: കാഞ്ഞാറിനു സമീപം പൂച്ചപ്രയില്‍ യുവാവ് സുഹൃത്തിനെ വെട്ടിക്കൊന്നു. പൂച്ചപ്ര സ്വദേശി കല്ലംപ്ലാക്കല്‍ സനല്‍ ആണ് മരിച്ചത്. ഇയാളുടെ സുഹൃത്ത് ചേലപ്ലാക്കല്‍ അരുണ്‍ പോലീസ് കസ്റ്റഡിയിലാണ്. മദ്യലഹരിയില്‍ സൂഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

ഇന്നലെ രാത്രി 8 മണിയോടെ അരുണിന്റെ വീട്ടില്‍ വച്ചാണ് കൊലപാതകം നടന്നത്. ഇയാളെ സംഭവസ്ഥലത്ത് നിന്നാണ് പോലീസ് പിടികൂടിയത്. പ്രതിയെ കാഞ്ഞാര്‍ പോലീസ് വീട്ടില്‍ നിന്നു തന്നെ കസ്റ്റഡിയില്‍ എടുത്തു.

മുറ്റത്താണ് സനലിന്റെ മൃതദേഹം കണ്ടത്. മദ്യപിക്കുന്നതിനിടെ വ്യക്തിപരമായ കാരണങ്ങളില്‍ വാക്കുതര്‍ക്കമുണ്ടായതിനു പിന്നാലെ വാക്കത്തി കൊണ്ട് വെട്ടുകയായിരുന്നുവെന്നാണ് വിവരം. സനലിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തും.

 

Share news
error: Content is protected !!
Scroll to Top