ചങ്ങനാശേരിയില്‍ യുവാവിനെ കൊലപ്പെടുത്തി വീടിനുള്ളില്‍ കുഴിച്ചു മൂടിയ സംഭവം; പ്രതി പിടിയില്‍

കോട്ടയം : ചങ്ങനാശ്ശേരിയിലെ കൊലപാതക കേസിലെ പ്രതി അറസ്റ്റില്‍ .
ചങ്ങനാശ്ശേരി-ആലപ്പുഴ റോഡിന് സമീപം പായിപ്പാട് പഞ്ചായത്ത് ഒന്നാംവാര്‍ഡില്‍ എ.സി.കോളനി ഭാഗത്തുള്ള മുത്തുകുമാറിന്റെ വാടകവീട്ടിലാണ് മൃതദേഹം കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയത്. മുത്തു കുമാര്‍ ആണ് പിടിയിലായത്. ആലപ്പുഴ നോര്‍ത്ത് സിഐ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം ആണ് മുത്തുകുമാറിനെ കസ്റ്റഡിയില്‍ എടുത്തത് . പ്രതിയെ ചങ്ങനാശ്ശേരി പൊലീസിന് കൈമാറും.

ആര്യാട് സ്വദേശി ബിന്ദു കുമാറിനെ കൊലപ്പെടുത്തി വീടിനുള്ളില്‍ കുഴിച്ചു കോണ്‍ക്രീറ്റ് ചെയ്ത് മൂടുകയായിരുന്നു.

26 മുതല്‍ ബിന്ദുകുമാറിനെ കാണാനില്ലായിരുന്നു. ബിന്ദുകുമാറിന്റെ ഫോണ്‍വിവരങ്ങള്‍ പരിശോധിച്ച പോലീസ് സംശയം തോന്നിയ പൊലീസ് മുത്തു കുമാര്‍ താമസിക്കുന്ന വാടക വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് വീട്ടില്‍ കോണ്‍ക്രീറ്റ് നിര്‍മാണം കണ്ടതും അത് പൊളിച്ച് പരിശോധിച്ചതും. അതിനുളളില്‍ കണ്ടെത്തിയ മൃതദേഹം ബിന്ദുകുമാറിന്റേതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്യുകയായിരുന്നു .

 

Share news
error: Content is protected !!
Scroll to Top