HIGHLIGHTS : In Bengal, the Chief Minister is now the Chancellor of the University

ഇനി മുതല്‍ മുഖ്യമന്ത്രിക്ക് സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനം നല്‍കാനാണ് ബംഗാള്‍ സര്‍ക്കാര്‍ തീരുമാനം. ഇന്ന് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് നിര്‍ണായക തീരുമാനം എടുത്തത്.
ബംഗാളില്‍ പല വിഷയങ്ങളിലായി മമതാ സര്‍ക്കാറും ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറും തമ്മില്‍ ഏറ്റുമുട്ടലിലായിരുന്നു. നേരത്തെ നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കണമെന്ന മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ആവശ്യം ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ തള്ളിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ സര്‍ക്കാര്‍ നടപടി.
