HIGHLIGHTS : Calicut University News; The essays of the History Congress can now be read on the portal

ദക്ഷിണേന്ത്യന്‍ ചരിത്ര കോണ്‍ഗ്രസില്‍ അവതരിപ്പിച്ച മുഴുവന്‍ ഗവേഷണ പ്രബന്ധങ്ങളും ഉള്‍ക്കൊള്ളുന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തുറന്നു. 1980-ല്‍ തുടങ്ങിയ സംഘടനയുടെ കഴിഞ്ഞ 40 വര്‍ഷങ്ങളിലെ സമ്മേളനങ്ങളില്‍ അവതരിപ്പിച്ച പ്രബന്ധങ്ങളെല്ലാം (journal.southindianhistorycongress.org) ഇതില്‍ ലഭ്യമാണ്. ചരിത്ര ഗവേഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമെല്ലാം വിഷയാടിസ്ഥാനത്തിലോ പ്രബന്ധാവതാരകന്റെ പേരിലോ സെര്‍ച്ച് ചെയ്ത് ഡിജിറ്റല്‍ രൂപത്തിലുള്ള പകര്‍പ്പ് കണ്ടെത്താനാകും. കാലിക്കറ്റ് സര്‍വകലാശാലയില്‍ നടന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ചരിത്ര കോണ്‍ഗ്രസ് ഉപദേശക സമിതി കണ്‍വീനര്‍ പ്രൊഫ. ബി.എസ്. ചന്ദ്രബാബു അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ഡോ. പി. ശിവദാസന്‍, മുന്‍ പ്രസിഡന്റ് ഡോ. കെ. ഗോപാലന്‍ കുട്ടി, സര്‍വകലാശാലാ ചരിത്രവിഭാഗം മേധാവി ഡോ. വി.വി. ഹരിദാസ്, ഡോ. വിജയകുമാരി തുടങ്ങിയവര്‍ സംസാരിച്ചു.
പരീക്ഷ

ബി.ബി.എ.-എല്‍.എല്‍.ബി. (ഓണേഴ്സ്) എട്ടാം സെമസ്റ്റര്‍ നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2020 റഗുലര്‍ പരീക്ഷയും ഏപ്രില്‍ 2021 സപ്ലിമെന്ററി പരീക്ഷയും മൂന്നു വര്‍ഷ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും നവംബര്‍ 2021 സപ്ലിമെന്ററി പരീക്ഷയും നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷയും നവംബര്‍ 2021 സപ്ലിമെന്ററി പരീക്ഷയും ജൂണ്‍ 7-ന് തുടങ്ങും. വിശദമായ ടൈംടേബിള്‍ വെബ്സൈറ്റില്‍.
രണ്ടാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ ജൂണ്‍ 8-ന് തുടങ്ങും.
പുനര്‍മൂല്യനിര്‍ണയ ഫലം
രണ്ടാം സെമസ്റ്റര്‍ ബി.എം.എം.സി. ഏപ്രില്‍ 2020 സപ്ലിമെന്ററി പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
പ്രാക്ടിക്കല്‍ പരീക്ഷ
നാലാം സെമസ്റ്റര്‍ ബി.വോക്. റീട്ടെയില്‍ മാനേജ്മെന്റ്, ലോജിസ്റ്റിക് മാനേജ്മെന്റ്, എക്കൗണ്ടിംഗ് ആന്റ് ടാക്സേഷന്‍, ബാങ്കിംഗ് ഫിനാന്‍സ് സര്‍വീസ് ആന്റ് ഇന്‍ഷൂറന്‍സ് ഏപ്രില്‍ 2021, നവംബര്‍ 2021 പരീക്ഷകളുടെ പ്രാക്ടിക്കല്‍ 27-ന് തുടങ്ങും. വിശദമായ ടൈംടേബിള്‍ വെബ്സൈറ്റില്‍.