കോഴിക്കോട് പ്ലസ് വണ്‍ പരീക്ഷയ്ക്കിടെ ആള്‍മാറാട്ടം; ബിരുദ വിദ്യാര്‍ഥി അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് പരീക്ഷയ്ക്കിടെ ആള്‍മാറാട്ടം. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് പകരം പരീക്ഷ എഴുതിയത് ബിരുദ വിദ്യാര്‍ത്ഥി. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. മുചുകുന്ന് പുളിയഞ്ചേരി സ്വദേശി കെ.കെ. മുഹമ്മദ് ഇസ്മയില്‍ (18) ആണ് അറസ്റ്റ് ചെയ്തത്. ആര്‍.എ.സി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്വണ്‍ ഇംഗ്ലീഷ് ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതേണ്ട വിദ്യാര്‍ഥിക്ക് പകരമാണ് ഇയാള്‍ പരീക്ഷ എഴുതാനെത്തിയത്.

പ്ലസ് വണിന്റെ ഇംഗ്ലീഷ് ഇമ്പ്രൂവ്‌മെന്റ് പരീക്ഷ നടക്കുന്നതിനിടെയില്‍ ക്ലാസില്‍ പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകന് സംശയം തോന്നി ഹാള്‍ ടിക്കറ്റ് പരിശോധിച്ചപ്പോഴാണ് ക്രമക്കേട് നടന്നിട്ടുണ്ടെന്ന് മനസിലായത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ആള്‍മാറാട്ടം നടത്തിയത് മനസിലായി. പ്രിന്‍സിപ്പാളിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വിദ്യാഭ്യാസ അധികൃതര്‍ക്കും പോലീസിലും പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്ന് നാദാപുരം പോലീസെത്തി ബിരുദ വിദ്യാര്‍ത്ഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ആള്‍മാറാട്ടത്തിന് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. വിദ്യാര്‍ത്ഥിയെ കോടതിയില്‍ ഹാജരാക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top