‘ഞാന്‍ സിംഗിള്‍ അല്ല’; വാലന്റൈന്‍ ദിനത്തില്‍ പ്രണയം വെളിപ്പെടുത്തി കാളിദാസ് ജയറാം

കാളിദാസ് ജയറാം പ്രണയത്തിലാണ് എന്ന് അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു. കാളിദാസിന്റെ സാമൂഹ്യമ മാധ്യമ പോസ്റ്റുകളിലൂടെയാണ് താരത്തിന്റെ പ്രണയം ആരാധകര്‍ അറിഞ്ഞത്. ഇപ്പോഴിതാ കാളിദാസ് ജയറാം തന്നെ തന്റെ പ്രണയം ഔദ്യോഗികമായി വെളിപ്പെടുത്തിയിരിക്കുന്നു.

ഞാന്‍ സിംഗിള്‍ അല്ല എന്ന് പറഞ്ഞുകൊണ്ടാണ് വാലന്റൈന്‍ ദിനത്തില്‍ കാളിദാസ് ജയറാം കാമുകി തരിണി കലിംഗരായര്‍ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ഒട്ടേറെ താരങ്ങള്‍ കാളിദാസിന്റെ ഫോട്ടോയ്ക്ക് കമന്റുകളുമായി എത്തി.

കഴിഞ്ഞ തിരുവോണദിനത്തിലായിരുന്നു കാളിദാസ് ജയറാം തരുണിയുടെ ഫോട്ടോ പങ്കുവെച്ചത്. വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ ബിരുദധാരിയും മോഡലുമായ തരിണിയും കാളിദാസും ജയറാമും, പാര്‍വതിയും, മാളവികയും ഒന്നിച്ചുള്ള ഫോട്ടോ പുറത്തുവന്നതോടെ താരം പ്രണയത്തിലാണെന്നും വാര്‍ത്തകള്‍ വന്നിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top