പരപ്പനങ്ങാടിയില്‍ വാറ്റ്‌ ചാരായവുമായി മൂന്ന്‌ പേര്‍ പിടിയില്‍

representational photo

പരപ്പനങ്ങാടി:  പരപ്പനങ്ങാടി നെടുവ പൂവത്താംകുന്നില്‍ വാറ്റ്‌ ചാരയവുമായി മൂന്ന്‌ പേരെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.

കിഴക്കിനിയകത്ത്‌ അബ്ദുറഹീം നഹ,തച്ചോട്ടില്‍ സുനില്‍കുമാര്‍, സുചിത്രന്‍ എന്നിവരാണ്‌ അറസ്‌റ്റിലായത്‌. ഇവരില്‍ നിന്നും ഒരു ലിറ്ററോളം നിരോധിത ചാരായവും പിടികൂടിയിട്ടുണ്ട്‌.

പൂവത്താംകുന്ന ്‌ ജലനിധി വാട്ടര്‍ടാങ്ക്‌ പരിസത്തുനിന്നാണ്‌ പരപ്പനങ്ങാടി എസ്‌ഐ മുരളീധരന്‍ സിപിഒമാരായ മന്‍സൂര്‍ ആല്‍വിന്‍, എന്നവരുടെ നേതൃത്വത്തിലുള്ള പോലീസ്‌ ഇവരെ പിടികൂടിയത്‌. അബ്ദുറഹീം നഹ കഴിഞ്ഞ മുനിസിപ്പില്‍ തിരഞ്ഞെടുപ്പില്‍ യുഡിഎഫ്‌ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.
മൂവരേയും ഇന്ന്‌ കോടതിയില്‍ ഹാജരാക്കും.

Share news
error: Content is protected !!
Scroll to Top