Section

malabari-logo-mobile

സംസ്ഥാനത്ത് നിയമം ലംഘിച്ചുള്ള ഓൺലൈൻ ലോട്ടറി വിൽപ്പന വ്യാപകം

HIGHLIGHTS : Illegal online lottery sales are rampant in the state

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമം ലംഘിച്ചുള്ള ഭാഗ്യക്കുറിയുടെ വില്‍പ്പന വ്യാപകം. വാട്‌സ്ആപ്, ടെലിഗ്രാം ഗ്രൂപ്പുകളില്‍ ചിത്രം കൈമാറിയാണ് വില്‍പ്പന. വില്‍പനയ്ക്കായി പ്രത്യേക സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു.

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ 2011 ലെ ചട്ടം അനുസരിച്ച് പേപ്പര്‍ ലോട്ടറി നേരിട്ട് മാത്രമേ വില്‍ക്കാന്‍ അനുമതിയുള്ളു. ഓണ്‍ലൈന്‍ വഴി വില്‍ക്കുന്നത് നിയമ വിരുദ്ധമാണ്. ഇങ്ങനെ വില്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ചില നിയമപ്രശ്‌നങ്ങള്‍ ലോട്ടറി വകുപ്പ് ചൂണ്ടിക്കാട്ടി. സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നത് പല പേരുകളിലാണ് പ്രത്യേകിച്ച് ഡിജിറ്റല്‍ കേരള ലോട്ടറി എന്ന പേരിലുള്ള ഗ്രൂപ്പിലാണ് നിയമം ലംഘിച്ചുള്ള ഭാഗ്യക്കുറിയുടെ വില്‍പ്പന വ്യാപകമായി പ്രവര്‍ത്തിക്കുന്നത്.

sameeksha-malabarinews

ഭാഗ്യക്കുറി ടിക്കറ്റുകളുടെ ഫോട്ടോ ഗ്രൂപ്പില്‍ ഇടുന്നതാണ് ആദ്യ ഘട്ടം. തുടര്‍ന്ന് ഇഷ്ടമുള്ള നമ്പര്‍ അഡ്മിനെ അറിയിച്ചാല്‍ ഗൂഗിള്‍ പേയോ ഫോണ്‍ പേയോ വഴി പണം കൈമാറണം. ടിക്കറ്റിന് സമ്മാന തുകയുണ്ടെങ്കില്‍ അത് ഓണ്‍ലൈനായി അക്കൗണ്ടിലേക്ക് അയക്കുമെന്നാണ് വാഗ്ദാനം. ഒരു ലോട്ടറി തന്നെ പല ഗ്രൂപ്പുകളിലേക്ക് വില്‍ക്കാനും സാധ്യതയുണ്ട്.

സമ്മാനമടിച്ചാല്‍ മാത്രം ഇതിനകത്ത് തര്‍ക്കമുണ്ടാകുകയുള്ളു അതുകൊണ്ടുതന്നെ തട്ടിപ്പിന്റെ സാധ്യകള്‍ കൂടി ഇതില്‍ കൂടുതലായി വരുന്നു. ഈ സാഹചര്യത്തില്‍ നിയമലംഘനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചൂണ്ടിക്കാട്ടി നിയമനടപടി സ്വീകരിക്കാനാണ് ലോട്ടറി വകുപ്പ് തീരുമാനം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!