കേരള രാജ്യാന്തര ചലച്ചിത്രമേളക്കുള്ള ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഇന്ന് ആരംഭിക്കും

ഇരുപത്തിയഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്രമേളക്കുള്ള ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഇന്ന് രാവിലെ പത്ത് മണി മുതല്‍ ആരംഭിക്കും. ഐഎഫ്എഫ്‌കെയുടെ വെബ്‌സൈറ്റിലൂടെയാണ് രജിസ്റ്റര്‍ ചെയ്യാനാകുക. മുന്‍പ് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ലോഗ് ഇന്‍ ഐഡി ഉപയോഗിച്ച് ലോഗിന്‍ ചെയ്യാനാവും.

ഇത്തവണ തിരുവനന്തപുരം, പാലക്കാട്, എറണാകുളം, തലശേരി എന്നിങ്ങനെ നാലിടത്തായാണ് ചലച്ചിത്രോത്സവം നടക്കുന്നത്. ഒരാള്‍ക്ക് ഒരിടത്ത് മാത്രമേ രജിസ്റ്റര്‍ ചെയ്യാനാവൂ. പൊതുവിഭാഗത്തിന് 750 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 400 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്.

 

Share news
error: Content is protected !!
Scroll to Top