ഡല്‍ഹി മെട്രോയില്‍ റീല്‍സോ, വീഡിയോയോ എടുത്താല്‍ പണികിട്ടും

ഡല്‍ഹി മെട്രോക്കുള്ളില്‍ റീല്‍സ് , മറ്റ് ചിത്രീകരണങ്ങളും കര്‍ശനമായി നിരോധിച്ച് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍(ഡിഎംആര്‍സി).

സോഷ്യല്‍മീഡി ഇന്‍ഫ്‌ളുവെന്‍സര്‍മാരുടെ ഇഷ്ടപ്പെട്ട ഇടമാണ് ഡല്‍ഹി മെട്രോ. നിരവധി റീലുകളും യൂട്യൂബ് വീഡിയോകളും ഇതിനുള്ളില്‍വെച്ച് ചിത്രീകരിക്കാറുണ്ട്.ഈ വീഡിയോകള്‍ക്ക് നല്ല റീച്ച് ലഭിക്കാറുണ്ടെന്നതു തന്നെയാണ് കൂടുതല്‍ പേരുടെയും ഇഷ്ട ലൊക്കേഷനായിഇത് മാറാന്‍ കാരണമായതും. എന്നാല്‍ തിരക്കേറിയ മെട്രയില്‍ ഇത്തരം ചിത്രീകരണങ്ങള്‍ നടക്കുന്നത് വലിയ സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നതായും യാത്രക്കാരുടെ സ്വസ്ഥതയ്ക്ക് തടസമുണ്ടാവുകയും ചെയ്യുന്നുണ്ടെന്ന നിരന്തരമായ പരാതിയെ തുര്‍ന്നാണ് ഡല്‍ഹി മെട്രോ ഇത്തരത്തില്‍ ഒരു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

നേരത്തെയും മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും അത് പാലിക്കാത്ത സാഹചര്യമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇനി നിയമം ലംഘിക്കുന്നവര്‍ക്ക് പിഴയോ മറ്റ് നിയമപരമായ പ്രത്യാഘാതങ്ങളോ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top