Section

malabari-logo-mobile

ഇടവേള ബാബുവും മണിയന്‍പിള്ള രാജുവും രാജി വച്ചു

HIGHLIGHTS : തിരുവനന്തപുരം: കോണ്‍ഗ്രസ് വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താനെ ചലച്ചിത്ര വികസന കോര്‍പറേഷന്റെ ചെയര്‍മാനായി നിയമിച്ചതില്‍

babuതിരുവനന്തപുരം: കോണ്‍ഗ്രസ് വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താനെ ചലച്ചിത്ര വികസന കോര്‍പറേഷന്റെ ചെയര്‍മാനായി നിയമിച്ചതില്‍ പ്രതിഷേധിച്ച് സംഘടനയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് ‘അമ്മ’ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും നടന്‍ മണിയന്‍ പിള്ള രാജു, നടി കാലടി ഓമന എന്നിവര്‍ രാജിവച്ചു.

എന്നാല്‍, രാജ് മോഹന്‍ ഉണ്ണിത്താനെ നിയമിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകില്ലെന്ന നിലപാടിലാണ്. ബുധനാഴ്ച ഉണ്ണിത്താന്‍ ചുമതലയേല്‍ക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

sameeksha-malabarinews

സര്‍ക്കാരുമായി ഇനി സഹകരിക്കില്ല. സര്‍ക്കാരിന്റെ പരിപാടികള്‍ സിനിമ പ്രവര്‍ത്തകര്‍ ബഹിഷ്‌കരിക്കും. സര്‍ക്കാരിനു വേണ്ടി സൗജന്യമായി അഭിനയിച്ച പരസ്യങ്ങള്‍ പിന്‍വലിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും ഇടവേള ബാബു പറഞ്ഞു.

അതേസമയം, സലിംകുമാറിന്റെ ശ്രമം ശ്രദ്ധ പിടിച്ചു പറ്റാനാണെന്ന് മണിയന്‍ പിള്ള രാജു പറഞ്ഞു. സലിംകുമാറിനും ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് രാജിവയ്‌ക്കേണ്ടി വരും. ഔചിത്യബോധമില്ലാത്ത തീരുമാനമാണ് സര്‍ക്കാരിന്റേതെന്നും മണിയന്‍ പിള്ള രാജു പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!