Section

malabari-logo-mobile

ഐ.എ.എസ് ഉദ്യോഗസ്ഥന്റെ മരണം: പോലീസ് ആശയക്കുഴപ്പത്തില്‍

HIGHLIGHTS : ബെംഗളൂരു: കര്‍ണാടകയില്‍ ഐ എ എസ് ഓഫീസര്‍ കൊല്ലപ്പെട്ട

IASബെംഗളൂരു: കര്‍ണാടകയില്‍ ഐ എ എസ് ഓഫീസര്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പോലീസ് സംഘം ആശയക്കുഴപ്പത്തില്‍. കോലാറില്‍ മണല്‍ മാഫിയക്കെതിരെ പോരാടിയ ഐ എ എസ് ഉദ്യോഗസ്ഥന്‍ ഡികെ രവിയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. രവിയുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന സംശയമാണ് പോലീസുകാരെ കുഴപ്പിക്കുന്നത്. ആത്മഹത്യ ചെയ്തതാണെങ്കില്‍ ആത്മഹത്യ കുറിപ്പ് എഴുതിവെക്കേണ്ടതാണ് എന്ന് ഒരു വിഭാഗം പറയുന്നു. ആത്മഹത്യ കുറിപ്പ് കിട്ടാത്തതിനാല്‍ ആത്മഹത്യ അല്ല ഇതൊരു കൊലപാതകമായേക്കാം എന്നാണ് സംശയിക്കുന്നത്. ബെംഗളൂരു സിറ്റി പൊലീസിന്റെ പ്രത്യേക അന്വേഷണം സംഘമാണ് രവിയുടെ മരണം അന്വേഷിക്കുന്നത്. വാണിജ്യനികുതി വിഭാഗം അഡീഷനല്‍ കമീഷണറായ രവിയെ കോറമംഗലയിലെ അപ്പാര്‍ട്‌മെന്റില്‍ തിങ്കളാഴ്ച വൈകീട്ടാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയാണ് ആദ്യം മൃതദേഹം കണ്ടത്ത്. മരണത്തിന് മുമ്പ് രവി പൊലീസുമായോ മറ്റേതെങ്ുകിലും ഉദ്യോഗസ്ഥരുമായോ ബന്ധപ്പെടുകയോ, എന്തെങ്കിലും വിവരം നല്‍കുകയോ ചെയ്തതായി റിപ്പോര്‍ട്ടില്ല. 2009 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ് രവി. പ്രാഥമിക അന്വേഷണത്തില്‍ ആത്മഹത്യയാണെന്നാണ് മനസ്സിലാകുന്നതെന്ന് ബംഗളൂരു സിറ്റി പൊലീസ് കമീഷണര്‍ എം.എന്‍. റെഡ്ഡി പറഞ്ഞു. കോലാറില്‍ മണല്‍ മാഫിയക്കെതിരെ പോരാടിയ രവിയെ കഴിഞ്ഞ ഒക്ടോബറിലാണ് സ്ഥലംമാറ്റിയത്. സര്‍ക്കാര്‍ ഭൂമി കൈയേറ്റം ഒഴിപ്പിക്കല്‍ ഉള്‍പ്പെടെ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കിയിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!