ഭാര്യയെ ശല്ല്യം ചെയ്തയാളെ ഭര്‍ത്താവ് സ്‌ക്രൂഡ്രൈവര്‍ കൊണ്ട് കുത്തിക്കൊന്നു; പ്രതി സ്റ്റേഷനിലെത്തി കീഴടങ്ങി

തൃശ്ശൂര്‍: ഭാര്യയെ ശല്ല്യം ചെയ്തയാളെ ഭര്‍ത്താവ് സ്‌ക്രൂഡ്രൈവര്‍ കൊണ്ട് കുത്തിക്കൊന്നു. മുരിങ്ങൂര്‍ സ്വദേശി താമരശ്ശേരി വീട്ടില്‍ മിഥുന്‍ (27) ആണ് കൊല്ലപ്പെട്ടത്.

കാക്കുളിശ്ശേരി സ്വദേശി ബിനോയ് പറേക്കാടന്‍ (29) ആണ് പ്രതി. മിഥുന്റെ കഴുത്തിലും നെഞ്ചിലും കുത്തുകയായിരുന്നു. പ്രതി മാള സ്റ്റേഷനിലെത്തി കീഴടങ്ങി.

ബിനോയിയുടെ ഭാര്യയെ സ്ഥിരമായി ശല്യം ചെയ്യുന്നതായി ചൂണ്ടിക്കാട്ടി മിഥുനെതിരെ കൊരട്ടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് മിഥുനെ വിളിച്ചുവരുത്തി താക്കീത് ചെയ്ത് വിട്ടയച്ചിരുന്നു. ബിനോയ് ഓട്ടോ ഓടിക്കുന്ന വലിയപറമ്പ് സ്റ്റാന്‍ഡില്‍ ഇന്നലെ എത്തിയ മിഥുന്‍ കയ്യേറ്റം ചെയ്തതോടെ സ്‌കൂഡ്രൈവര്‍ കൊണ്ട് ബിനോയ് കുത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണു സംഭവം. ഗുരുതരമായി പരിക്കേറ്റ മിഥുനെ മാളയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top