
മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങളുടെ വര്‍ദ്ധിച്ചു വരുന്ന വെല്ലുവിളികളും ആശങ്കകളും പരിഹരിക്കുന്നതിനായി, ദേശീയ നിയമ സേവന അതോറിറ്റി (NALSA) യും കേരള സംസ്ഥാന നിയമ സേവന അതോറിറ്റിയുടെയും (KeLSA) സംയുക്തമായി ആഗസ്റ്റ് 30, 31 തീയതികളില്‍ തിരുവനന്തപുരം കേരള നിയമസഭാ മന്ദിരത്തില്‍ വച്ച് ‘മനുഷ്യ-വന്യജീവി സംഘര്‍ഷവും സഹവര്‍ത്തിത്വവും: നിയമ-നയപരമായ വീക്ഷണം’ എന്ന വിഷയത്തില്‍ മേഖല സമ്മേളനം നടത്തും.
സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജും ദേശീയ നിയമ സേവന അതോറിറ്റി (NALSA) എക്സിക്യൂട്ടിവ് ചെയര്‍മാനുമായ ജസ്റ്റിസ്സ് സൂര്യകാന്ത് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യും. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്സും KeLSA രക്ഷാധികാരിയുമായ ജസ്റ്റിസ് നിതിന്‍ ജാംദാര്‍, സുപ്രീം കോടതി ജഡ്ജിമാരായ ജസ്റ്റിസ് എം.എം. സുന്ദരേഷ്, ജസ്റ്റിസ് ബി.വി. നാഗരത്‌ന, സുപ്രീംകോടതി ലീഗല്‍ സര്‍വീസസ് കമ്മിറ്റി ചെയര്‍മാനായ ജസ്റ്റിസ് വിക്രം നാഥ്, ഹൈക്കോടതിയിലെ സീനിയര്‍ ജഡ്ജും കേരള നിയമ സേവന അതോറിറ്റി (KeLSA) എക്സിക്യൂട്ടീവ് ചെയര്‍മാനുമായ ജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖ്, ജസ്റ്റിസ് സി.എസ്. ഡയസ്, അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കട്ടരമണി, കേരള നിയമവകുപ്പ് മന്ത്രി പി.രാജീവ് എന്നിവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും.
ആറ് തെക്കന്‍ സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സുപ്രിം കോടതി ജഡ്ജിമാര്‍, മദ്രാസ്, കേരള, തെലങ്കാന, ആന്ധ്രാപ്രദേശ്, കര്‍ണാടക ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാര്‍, ഹൈക്കോടതി ജഡ്ജിമാര്‍, വിവിധ സംസ്ഥാന-ജില്ലാ നിയമ സേവന അതോറിറ്റികളിലെ മെമ്പര്‍ സെക്രട്ടറി, ജില്ലാ ജഡ്ജിമാര്‍, ജില്ലാ നിയമ സേവന അതോറിറ്റികളിലെ (DLSA) സെക്രട്ടറിമാര്‍, അഭിഭാഷകര്‍, നിയമ വിദ്യാര്‍ത്ഥികള്‍, കര്‍ഷക സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.
‘മനുഷ്യ-മൃഗ സംഘര്‍ഷ ഇരകള്‍ക്കുള്ള നിയമ സേവനങ്ങള്‍ 2025’ എന്ന മേഖല സമ്മേളനത്തിന്റെ ഭാഗമായി NALSA നേതൃത്വത്തിലുള്ള പദ്ധതികളും ജില്ല നിയമ സേവന അതോറിറ്റിയുടെ വെബ്‌സൈറ്റിന്റെ പെര്‍മനന്റ് ലോക് അദാലത്തില്‍ ഇ-ഫയലിംഗും വീഡിയോ കോണ്‍ഫറന്‍സിംഗും, ‘സമന്വയ’ പദ്ധതിയും ഉദ്ഘാടനം ചെയ്യും.
സമ്മേളനത്തിന്റെ സമാപനച്ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുന്നത് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് നിതിന്‍ ജംദാര്‍ ആണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




