ചമ്രവട്ടം പാലത്തിനുസമീപം മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി

ചമ്രവട്ടം : ചമ്രവട്ടം പാലത്തിനുസമീപത്ത് നിന്നും മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. പുല്ല് പറിക്കാനെത്തിയവരാണ് തുണിയില്‍ പൊതിഞ്ഞ നിലയില്‍ അസ്ഥികള്‍ കണ്ടത്.തലയോട്ടിയും കൈകാലുകളുമുള്‍പ്പെടെ മനുഷ്യശരീരത്തിന്റെ ഭൂരിഭാഗം അവയവങ്ങളും കണ്ടെത്തിയിട്ടുണ്ട്.ഒരു കാലിന്റെ തുടയെല്ലില്‍ ഓപ്പറേഷന്‍ നടത്തി സ്റ്റീല്‍ ഇട്ട നിലയിലായിരുന്നു.

പോലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊന്നാനി സിഐ മഞ്ജിത്ത് ലാലില്‌ന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കാഴ്ചയില്‍ ഒരു വര്‍ഷം പഴക്കം കാണുന്നുണ്ടെന്നും ഭാരതപ്പുഴയിലൂടെ  ഒഴുകിവന്നതാവാമെന്ന നിഗമനത്തിലാണ് പോലീസ്.പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തലയോട്ടിയും എല്ലുകളും മഞ്ചേരി മെഡിക്കല്‍ കോളേജിന് കൈമാറി.

 

Share news
error: Content is protected !!
Scroll to Top