
നരിക്കുനി : നരിക്കുനിയിൽ ബൈത്തുൽ ഇസ്സ കോളേജിന് സമീപം മുച്ചിലാടി മലയിൽ നിന്ന് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. പ്രദേശത്ത് കാട് വെട്ടുന്ന തൊഴിലാളികളാണ് തിങ്കൾ ഉച്ചയോടെ തലയോട്ടിയും അസ്ഥികൂടവും കണ്ടത്. ഷൂവും ബാഗും സമീപത്തായുണ്ട്.
മൂന്നുമാസം മുമ്പ് ഒരാളെ കാണാതായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് കുന്നമംഗലം പൊലീസെത്തി തുടർനടപടി സ്വീകരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




