നീലഗിരിയിൽ മഞ്ഞുവീഴ്ച ശക്തമായി

ഗൂഡല്ലൂർ : നീലഗിരി ജില്ലയിൽ വീണ്ടും മഞ്ഞുവീഴ്ച ശക്തമായി. കൊടും തണുപ്പും മഞ്ഞും തേയിലത്തോട്ടങ്ങളെ വെള്ളപ്പുതപ്പണിയിക്കുക യാണ്. കുനൂർ മേഖലയിലാണ് കനത്ത മഞ്ഞുവീഴ്ച. പുലർ കാലങ്ങളിൽ തേയിലച്ചെടികൾ മഞ്ഞിൽ മുങ്ങുകയാണ്. രാത്രിയിൽ തുടങ്ങുന്ന മഞ്ഞുവീഴ്ച രാവിലെയാകുമ്പോഴേക്കും തോട്ടങ്ങളെ മരവിപ്പിക്കുന്നു. തേയില വില കുത്തനെയിടിഞ്ഞ് പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ മഞ്ഞുവീഴ്ച കർഷകരെ കൂടുതൽ ദുരിതത്തിലാക്കും. ശക്തിയായ മഞ്ഞുവീഴ്ചയിൽ തേയില ഇലകൾ ഉണങ്ങി കരിഞ്ഞു പോകുകയാണ്.

തേയില ഇലകൾ ഉണങ്ങി നശിച്ചാൽ ചെറുകിട തേയില കർഷകർക്ക് കന ത്ത സാമ്പത്തിക നഷ്ടമുണ്ടാകും.

സാധാരണയായി നവംബർ മുതൽ ഫെബ്രുവരിവരെയാണ് ജില്ലയിൽ അതിശക്തമായ തണുപ്പും മഞ്ഞുവീഴ്ചയും. എന്നാൽ ഈ വർഷം ഇടയ്ക്കിടെയുണ്ടായ മഴ മഞ്ഞുവീഴ്ചയ്ക്ക് തടസ്സമായിരുന്നു. മഴ മാറിയതോടെ വീണ്ടും താപനില കുത്തനെ താഴുകയും മഞ്ഞുവീഴ്ച ശക്തമാവുകയുമാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top