
ബീജിങ്: ചൈനയില്‍ ഹ്യൂമന്‍ മെറ്റാപ് ന്യൂമോവൈറസ് വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. കുട്ടികളെയും പ്രായമായവരെയും കൂടുതലായി ബാധിക്കുന്ന രോഗം ചൈനയുടെ വടക്കന്‍ പ്രവിശ്യകളിലാണ് വ്യാപിക്കുന്നതെന്നും നിരവധി മരണങ്ങള്‍ സംഭവിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രോഗ വ്യാപനത്തെ തുടര്‍ന്ന് ചൈനയിലെ പലയിടങ്ങളിലും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായും വാര്‍ത്തകളുണ്ട്.
ഇന്‍ഫ്‌ലുവന്‍സ എ, മൈകോപ്ലാസ്മ, ന്യുമോണിയ, റിനോവൈറസ്, കോവിഡ്-19 തുടങ്ങിയ വൈറസുകള്‍ ചൈനയില്‍ ഒരേസമയം പൊട്ടിപ്പുറപ്പെടുന്നതായാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൈനയിലെ ആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞതായും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ചൈനയിലെ നിലവിലെ ശൈത്യകാലം ആയതിനാലാണ് എച്ച്എംപിവി ഉള്‍പ്പെടെയുള്ളവ ഉയരാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇത്തരം വാര്‍ത്തകളും സോഷ്യല്‍ മീഡിയ പ്രചരണങ്ങളും ചൈനയോ ലോകാരോഗ്യ സംഘടനകളോ സ്ഥിരീകരിച്ചിട്ടില്ല.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




