ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് തോട്ട കൈയ്യിലിരുന്ന് പൊട്ടി ഒരാള്‍ മരിച്ചു. കമ്പംമെട്ട് സ്വദേശി രാജേന്ദ്രന്‍ ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രാജേന്ദ്രനേ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. തോട്ട പൊട്ടി രാജേന്ദ്രന്റെ കൈകള്‍ അറ്റുപോയിരുന്നു. അപകടത്തില്‍ പരിക്കേറ്റ അണക്കര സ്വദേശി ജയ്‌മോന്റെ നില ഗുരുതരമായി തുടരുകയാണ്.
കാമാക്ഷി വിലാസം കോണ്ടിനെന്റല്‍ എസ്റ്റേറ്റില്‍ വൈകിട്ട് 7 മണിയോടെയായിരുന്നു സംഭവം. കുഴല്‍ കിണര്‍ ജോലിയ്ക്കായി എത്തിയതായിരുന്നു രാജേന്ദ്രനും ജയ്‌മോനും. ഏറെ ആഴത്തില്‍ കുഴിച്ചിട്ടും വെള്ളം കുറവായതിനെ തുടര്‍ന്ന് കുഴല്‍ കിണറിലേക്ക് തോട്ട പൊട്ടിച്ച് ഇടുകയായിരുന്നു. ഇതെനിടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ് ജയ്‌മോനെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



