മുട്ടയപ്പം
ആവശ്യമുള്ള സാധനങ്ങള്‍
പച്ചരി-ഒരു കപ്പ്
ചോറ്-അരക്കപ്പ്
വെള്ളം-അരക്കപ്പ്
ഉപ്പ് -ആവശ്യത്തിന്
വെളിച്ചെണ്ണ- ഫ്രൈ ചെയ്യാന്‍ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പച്ചരി നാലുമണിക്കൂര്‍ കുതിര്‍ത്ത് വാര്‍ത്ത് എടുത്തതിലേക്ക് കഴുകി ഊറ്റിയ ചോറും വെള്ളവും ചേര്‍ത്ത് നന്നായി കട്ടിയില്‍ അടിച്ചെടുക്കുക. ഇതിലേക്ക് കാല്‍ക്കപ്പ് വെള്ളവും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഒന്നൂടെ ചെറുതായി ലൂസാക്കി എടുക്കുക. ഒരു ചീനച്ചട്ടിയില്‍ വെളളിച്ചെണ്ണ ഒഴിച്ച് ഒരോ തവി ഒഴിച്ച് പൊങ്ങി വന്ന ശേഷം രണ്ട് ഭാഗവും രണ്ട് മൂന്ന് മിനിറ്റ് ഫ്രൈ ചെയ്ത് എടുക്കുക. ചിക്കന്‍ കറിക്കൊപ്പവും ബീഫ് ഫ്രൈക്ക് ഒപ്പവും കഴിക്കാന്‍ സൂപ്പറാണ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




