മലപ്പുറം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍-ഫുട്‌ബോള്‍ അക്കാദമി സെലക്ഷന്‍

HIGHLIGHTS : House Foundation Apartments for Sale

മലപ്പുറം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ ആരംഭിക്കുന്ന ഫുട്‌ബോള്‍ അക്കാദമിയിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കുന്നു. 2012, 2013, 2014, 2015 വര്‍ഷത്തില്‍ ജനിച്ച ആണ്‍കുട്ടികള്‍ക്ക് സെലക്ഷനില്‍ പങ്കെടുക്കാം.

2025 ജൂണ്‍ 29ന് രാവിലെ 8.30 ന് താഴെ പറയുന്ന സ്ഥലങ്ങളില്‍ സെലക്ഷന്‍ നടക്കും. താല്പര്യമുള്ള കുട്ടികള്‍ വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുമായി രക്ഷിതാക്കളോടൊപ്പം ഫുട്‌ബോള്‍ കിറ്റ് സഹിതം അന്നേദിവസം രാവിലെ 8 മണിക്ക് അതാത് സെന്ററുകളില്‍ റിപ്പോര്‍ട്ട് ചെയ്യണം.
1. കോട്ടപ്പടി ഫുട്‌ബോള്‍ അക്കാദമി, ഫോണ്‍: 9746986053
2. താനൂര്‍ ഉണ്ണിയാല്‍ ഫിഷറീസ് സ്റ്റേഡിയം, ഫോണ്‍: 9995246903
3. ജിഎച്ച്എസ്എസ് എടപ്പാള്‍, ഫോണ്‍: 7907942967
4. പി.ടി എം കോളേജ് പെരിന്തല്‍മണ്ണ, ഫോണ്‍: 9947421893
5. പഞ്ചായത്ത് സ്റ്റേഡിയം അരീക്കോട്, ഫോണ്‍: 9746412541
6. പയ്യനാട് സ്റ്റേഡിയം മഞ്ചേരി, ഫോണ്‍: 9847030940
7. ജിഎച്ച്എസ്എസ് പൂക്കോട്ടുപാടം, ഫോണ്‍: 7561833122

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!