ഹോങ്‌കോംഗില്‍ പ്രക്ഷോഭം രൂക്ഷമാകുന്നു

Bypt2n1IMAE_MX-ഹോങ് കോംഗ്: ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് ഹോങ്‌കോംഗില്‍ നടക്കുന്ന പ്രക്ഷോഭം തുടരുന്നു. സമരം അവസാനിപ്പിച്ച് പിരിഞ്ഞ് പോകണമെന്ന അഭ്യര്‍ത്ഥന നിരസിച്ച് പതിനായിരകണക്കിനു ജനങ്ങളാണ് തെരുവുകളില്‍ തടിച്ചുകൂടിയിരിക്കുന്നത്. എന്നാല്‍ സമരക്കാരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിചാര്‍ജ്ജും, കണ്ണീര്‍ വാതക പ്രയോഗവും നടത്തി. അതേസമയം ഇതുകൊണ്ടൊന്നും ജനങ്ങള്‍ പിന്‍മാറാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് പോലീസ് ആക്രമണങ്ങളില്‍ നിന്ന് പിന്‍മാറി. ഹോങ് കോംഗിന്റെ നിയന്ത്രണം ചൈനക്ക് ലഭിച്ചശേഷം രാജ്യത്ത് നടത്തുന്ന ഏറ്റവും വലിയ പ്രക്ഷോഭമാണിത്.

ഹോങ് കോംഗിലെ പ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങളെല്ലാം സമരക്കാര്‍ ഉപരോധിച്ചു. സാമ്പത്തിക ഇടപാടുകള്‍ ഭാഗികമായി തടസ്സപ്പെട്ടു. നഗരത്തിലെ പ്രധാന റോഡുകളും പ്രക്ഷേഭകാരികളുടെ നിയന്ത്രണത്തിലാണ്.

അതേസമയം, രാജ്യത്ത് നടക്കുന്നത് ആഭ്യന്തര പ്രശ്‌നമാണെന്നും പ്രക്ഷോഭത്തില്‍ വിദേശരാജ്യങ്ങള്‍ ഇടപെടരുതെന്നും ചൈന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചൈനയുടെ ആഭ്യന്തരപ്രശ്‌നം മാത്രമാണിതെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹുവാ ചുനിയിങ് ബെയ്ജിംഗില്‍ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top