വീട്ടിലുണ്ടാക്കാം കോക്കനട്ട് കുക്കിസ്

ആവശ്യമായ ചേരുവകള്‍

മൈദ – 1.25 കപ്പ്
ബേക്കിംഗ് സോഡ – ½ ടീസ്പൂണ്‍
ബട്ടര്‍ – ½ കപ്പ്
ബ്രൗണ്‍ ഷുഗര്‍ – ½ കപ്പ്
granulated sugar (പഞ്ചസാരത്തരികള്‍) – ½ കപ്പ്
മുട്ട – 1
വാനില എക്‌സ്ട്രാക്ട് – 1 ടീസ്പൂണ്‍
ചിരവിയ തേങ്ങ മധുരമില്ലാത്തത് (unsweetened shredded coconut) – 1 കപ്പ്

തയ്യാറാക്കുന്ന വിധം

മൈദയും ബേക്കിംഗ് സോഡയും നന്നായ് മിക്‌സ് ചെയ്ത് അടിച്ച് മാറ്റിവെയ്ക്കുക.മറ്റൊരു പാത്രത്തില്‍,ബട്ടറും പഞ്ചസാരയും ബ്ലെന്‍ഡ് ചെയ്യുക.ശേഷം മുട്ടയും വാനില എക്‌സ്ട്രാക്റ്റും അടിക്കുക. ശേഷം ഇവയെല്ലാം കൂടെ മിനുസമാര്‍ന്ന ഒരു ബാറ്റര്‍ ആകുന്നവരെ മിക്‌സ് ചെയ്ത് ഇളക്കുക. അതിലേക്ക് ചിരകിയ തേങ്ങ ചേര്‍ത്ത് ഇളക്കുക.ശേഷം മാവ് എടുത്ത് ആവശ്യമുള്ള വലുപ്പത്തിളും ആവശ്യമുള്ള രൂപത്തിലും ഒരു ബേക്കിംഗ് ട്രേയില്‍ വയ്ക്കുക.ശേഷം ഒരു പത്ത് മിനിറ്റ് ബേക്ക് ചെയ്‌തെടുക്കുക. കുക്കിസ് റെഡി.

 

Share news
error: Content is protected !!
Scroll to Top