വീട് കുത്തിത്തുറന്ന് മോഷണം: പ്രതിയെ കസ്റ്റഡില്‍ വാങ്ങി

Home burglary: Defendant was taken into custody

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരൂരങ്ങാടി: മോഷണക്കേസില്‍ ജയിലില്‍ കഴിഞ്ഞ പ്രതിയെ പൊലിസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുത്തു. എറണാകുളം കോതമംഗലം നേല്‍മറ്റംകര മാങ്കുഴിക്കുന്നേല്‍ ബിജു എന്ന ആസിഡ് ബിജു(46)വിനെയാണ് തിരൂരങ്ങാടി പൊലിസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തിയത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

കഴിഞ്ഞ ജൂലായ് ഒമ്പതിന് വെള്ളിയാഴ്ച പുലര്‍ച്ചെ വെന്നിയൂര്‍ കരുമ്പില്‍ ഇടക്കോടിയാടന്‍ കുഞ്ഞു മുഹമ്മദ് താമസിക്കുന്ന വീടിന്റെ ജനലിന്റെ അഴികള്‍ മുറിച്ചു മാറ്റി അകത്തു കയറി മുഹമ്മദിന്റെ മകളുടെയും കുട്ടിയുടെയും ദേഹത്ത് അണിഞ്ഞിരുന്ന രണ്ട് ലക്ഷം രൂപ വില വരുന്ന ആറ്പവന്‍ സ്വര്‍ണാ ഭണങ്ങള്‍ മോഷ്ടിച്ച കേസിലാണ് തെളിവെടുപ്പ് നടത്തിയത്.

ചാലിശ്ശേരി പൊലിസ് അറസ്റ്റ് ചെയ്ത് ആലത്തൂര്‍ ജയിലില്‍ കഴിഞ്ഞിരുന്ന പ്രതിയെ പരപ്പനങ്ങാടി കോടതി നിന്നും ഇന്നലെ തിരൂരങ്ങാടി പൊലിസ് കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു.രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് വാങ്ങിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.’

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •