രണ്ടര കോടി പ്രതിഫലം വാങ്ങിയിട്ടും സിനിമയുടെ പ്രൊമോഷനു വരാതെ യൂറോപ്പില്‍ അവധിയാഘോഷം ; കുഞ്ചാക്കോ ബോബനെതിരെ നിര്‍മ്മാതാവ് രംഗത്ത്

രണ്ടര കോടി പ്രതിഫലം വാങ്ങിയിട്ടും ‘പദ്മിനി ‘ സിനിമയുടെ പ്രൊമോഷനു വരാതെ യൂറോപ്പില്‍ അവധിയാഘോഷിക്കാന്‍പ്പോയ കുഞ്ചാക്കോ ബോബനെതിരെ നിര്‍മ്മാതാവ് രംഗത്ത്.സിനിമാ പ്രൊമോഷനേക്കാള്‍ ആദ്ദേഹത്തിന് പ്രധാനം സുഹൃത്തുക്കളുമൊപ്പമുള്ള യൂറോപ്പിലെ ഉല്ലാസ യാത്രയാണ് പ്രധാനമെന്ന് നിര്‍മ്മാതാവ് സുവിന്‍ കെ വര്‍ക്കി സമൂഹ മധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

25 ദിവസം നീണ്ടുനിക്കുന്ന സിനിമാ ഷൂട്ടിങ്ങിനാണ് രണ്ടരകോടി പ്രതിഫലം വാങ്ങിയതെന്നും സിനിമയുടെ റോ ഫൂട്ടേജ് കണ്ട നടന്റെ ഭാര്യ നിയോഗിച്ച മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് സിനിമാ പ്രൊമോഷനുവേണ്ടി ചാര്‍ട്ട് ചെയ്ത എല്ലാ പരിപാടികളും തള്ളികളഞ്ഞെന്നും സുവിന്‍ പറയുന്നു.സിനിമാപ്രൊമോഷന്റെ ഭാഗമായി അഭിമുഖങ്ങളിലോ ടി വി പരിപാടികളില്‍ പോലും കുഞ്ചാക്കോ ബോബന്‍ പങ്കെടുത്തിട്ടില്ല. ഇതേ അവസ്ഥ തന്നെയാണ് താരത്തിന്റെ കഴിഞ്ഞ രണ്ട് സിനിമകള്‍ക്കും ഉണ്ടായത്. അത് കൊണ്ട് ഇതേ കുറിച്ച് തുറന്ന് പറയണം എന്ന് തോന്നി എന്നും സുവിന്‍ പറയുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top