പരപ്പനങ്ങാടി:ഹിരോഷിമ ദിനത്തിന്റെ അനുസ്മരണാര്‍ത്ഥം പരപ്പനങ്ങാടി ടൗണ്‍ ജി എം എല്‍ പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ യുദ്ധവിരുദ്ധ റാലി നടത്തി.
‘ശാന്തി മനുഷ്യന്റെ മഹത്തായ അവകാശമാണ്’ എന്ന സന്ദേശം മുന്‍നിര്‍ത്തി കുട്ടികള്‍ നടത്തിയ റാലി സ്‌കൂള്‍ കവാടത്തില്‍ നിന്ന് ആരംഭിച്ച് സമീപ പ്രദേശങ്ങളിലൂടെ സഞ്ചരിച്ചു. ‘യുദ്ധം ഇല്ലാത്ത ലോകം വേണം’, ‘ഇനിയൊരു യുദ്ധം വേണ്ട’ എന്നീ മുദ്രാവാക്യങ്ങള്‍ മുഴങ്ങി.
സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ബോബന്‍ മാഷ് ഉദ്ഘാടനം ചെയ്ത റാലിയില്‍ പിടിഎ പ്രസിഡന്റ് മന്‍സൂര്‍, അബ്ദുറബ്ബ്, സമീറ, സൂഫിലത്ത്, നൂറ, സനൂബിയ സമീന, ബിന്ദു ,ഗീത, വിജിഷ ,സമീറ, വിജി ,ജലജ, അഭിരാമി, അമൃത ,നീതു തുടങ്ങിയവര്‍ പങ്കെടുത്തു
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




