Section

malabari-logo-mobile

ഹയർസെക്കൻഡറി തുല്യതാ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

HIGHLIGHTS : Higher Secondary Equivalency Exam Result Published

2022 ആഗസ്റ്റിൽ നടത്തിയ, ഹയർസെക്കൻഡറി ഒന്നും രണ്ടും വർഷ തുല്യതാ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. www.keralaresults.nic.in ൽ പരീക്ഷാഫലം ലഭ്യമാണ്.

ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയം നടത്തുന്നതിനും സൂക്ഷ്മപരിശോധന നടത്തുന്നതിനും, ഫോട്ടോകോപ്പി ലഭിക്കുന്നതിനും നിശ്ചിത ഫോമിലുളള അപേക്ഷകൾ നിശ്ചിത ഫീസടച്ച് പരീക്ഷ എഴുതിയ സ്‌കൂളിലെ പ്രിൻസിപ്പലിന് സെപ്റ്റംബർ 30 നകം സമർപ്പിക്കണം.

sameeksha-malabarinews

പുനർമൂല്യനിർണയത്തിന്  പേപ്പർ ഒന്നിന് 600 രൂപ. ഫോട്ടോകോപ്പിയ്ക്കായി പേപ്പർ ഒന്നിന് 400 രൂപ. സൂക്ഷ്മ പരിശോധനയ്ക്ക് പേപ്പർ ഒന്നിന് 200 രൂപ. അപേക്ഷാഫോമുകൾ ഹയർ സെക്കൻഡറി പോർട്ടലിൽ ലഭ്യമാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!