ഡ്രൈവിങ് ലൈസന്‍സ് പരീക്ഷാ പരിഷ്‌കരണം ഹൈക്കോടതി റദ്ദാക്കി

കൊച്ചി:ഡ്രൈവിങ് ലൈസന്‍സ് പരീക്ഷാ പരിഷ്‌കരണം ഹൈക്കോടതി റദ്ദാക്കി. ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ നടപടി. ഇതോടെ ഗതാഗത കമ്മീഷണറുടെ സര്‍ക്കുലറും ഉത്തരവും അസാധുവായി.

ഡ്രൈവിംഗ് ടെസ്റ്റുകള്‍ക്ക് 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ ഉപയോഗിക്കരുതെന്ന് ഡ്രൈവിംഗ് ടെസ്റ്റുകള്‍ കാര്യക്ഷമമാക്കുന്നതിനായി ഗതാഗത കമ്മീഷണര്‍ ഏര്‍പ്പെടുത്തിയ മാനദണ്ഡങ്ങളില്‍ പറഞ്ഞിരുന്നു.

അതെസമയം ഏകപക്ഷീയമായി വാഹന നിരോധനം അടിച്ചേല്‍പ്പിക്കുന്നുവെന്ന് കമ്മീഷണര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് മോട്ടോര്‍ വാഹന നിയമത്തിലോ ചട്ടങ്ങളിലോ പറയുന്നില്ലെന്നായിരുന്നു ഹരജിക്കാര്‍ വാദിച്ചത്.

ഡ്രൈവിംഗ് പരിശീലനം റെക്കോര്‍ഡ് ചെയ്യണമെന്നും കമ്മീഷണര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇത് ഡ്രൈവിംഗ് സ്‌കൂളുകള്‍ക്ക് അധിക ബാധ്യതയാകുമെന്നാണ് ഹരജിക്കാരുടെ വാദം. ഇതെല്ലാം പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്.

Share news
error: Content is protected !!
Scroll to Top