ഭരണഘടന അവഹേളവന പ്രസംഗം;സജി ചെറിയാനെതിരെ ഹൈക്കോടതി പുനരന്വേഷണത്തിന് ഉത്തുവിട്ടു

കൊച്ചി:സാംസ്‌ക്കാരിക മന്ത്രി സജി ചെറിയാന് തിരിച്ചടി. സജി ചെറിയാനെതിരെ ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയതില്‍ പുനരന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

ജസ്റ്റിസ് ബെച്ചു കുര്യന്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. പരാതിയില്‍ അന്വേഷണം തുടരണമെന്ന് കോടതി ഡിജിപിക്ക് നിര്‍ദേശം നല്‍കി. ക്രൈം ബ്രാഞ്ച് അന്വേഷണത്തിനാണ് ഉത്തരവിട്ടിരിക്കുന്നത്.

മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗത്തിനിടെ ഭരണഘടനയെ ആക്ഷേപിച്ച് സംസാരിച്ചുവെന്നായിരുന്നു സജി ചെറിയാനെതിരായ കേസ്.

മന്ത്രി സജി ചെറിയന്‍ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു.അന്വേഷണ വിധേയനായി മാറിനില്‍ക്കണമെന്ന് വിഡി സതീശന്‍ ആവശ്യപ്പെട്ടു. അതെസമയം താന്‍ രാജിവെക്കില്ലെന്നും അന്വേഷണത്തെ നേരിടുമെന്നും സജി ചെറിയാന്‍ പ്രതികരിച്ചു.കോടതി തന്റെ ഭാഗം കൂടി കേള്‍ക്കണമായിരുന്നവെന്നും സജി ചെറിയാന്‍ പറഞ്ഞു.

സജി ചെറിയാന്റെ മല്ലപ്പള്ളി പ്രസംഗത്തില്‍ തുടരന്വേണം ആവശ്യപ്പെട്ട് നല്‍കിയ സ്വകാര്യ ഹര്‍ജി പരിഗണിച്ചാണ് കോടതി വിധി.

Share news
error: Content is protected !!
Scroll to Top