കൃത്യമായ വിവരങ്ങള്‍ നല്‍കാതെ സ്പ്രിംക്ലറിന് ഇനി ഡാറ്റാ അപ്‌ലോഡ് ചെയ്യരുതെന്ന് ഹൈക്കോടതി

കൊച്ചി : സ്പ്രിംക്ലര്‍ കമ്പനിയുമായുള്ള കരാറിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കണമെന്നും അതു വരെ ഇനി ഡാറ്റാ അപ് ലോഡ് ചെയ്യരുതെന്നും ഹൈക്കോടതി വാക്കാല്‍ നിര്‍ദ്ദേശിച്ചു.

സ്പ്രിംക്ലര്‍ കമ്പനിയുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ കാരാര്‍ റദ്ദാക്കണമെന്ന് ആവിശ്യപ്പെട്ട് അഭിഭാഷകനായ ബാലഗോപാല്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് സര്‍ക്കാരിനോട് കോടതി നിരവധി ചോദ്യങ്ങള്‍ ചോദിച്ചിരുക്കുന്നത്.
രോഗികളെ കുറിച്ച് നല്‍കുന്ന വിവരങ്ങള്‍ക്ക് എന്ത് സുരക്ഷയാണുള്ളതെന്നും ഹൈക്കോടതി ആരാഞ്ഞു. അപ് ലോഡ് ചെയ്യുന്ന വിവരങ്ങള്‍ക്ക് സര്‍ക്കാര്‍ ഉത്തരവാദിയാണെന്നും ഹൈക്കോടതി പറഞ്ഞു.

അതേ സമയം വ്യക്തി സുരക്ഷയുമായി ബന്ധപ്പെട്ട ഒരുകാര്യവും പങ്കുവെച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കി. കോവിഡ് ഭീതിയില്‍ അടിയന്തരിരമായി ഇടപടേണ്ട സാഹചര്യമുണ്ടായെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇതിനെ കോടതി വിമര്‍ശിച്ചു സര്‍ക്കാരിന്റെ മറുപടി അപകടകരമെന്ന് കോടതി നിരീക്ഷിച്ചു.
വരുന്ന 24ന് കോടതി ഈ കേസ് വീണ്ടും പരിഗണിക്കും അപ്പോള്‍ സര്‍ക്കാര്‍ ഈ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുമെന്നും ഡാറ്റയുടെ സുരക്ഷയെ കുറിച്ച് സത്യവാങ്ങ് മൂലം നല്‍കുമെന്നുമാണ് സൂചന.

Share news
error: Content is protected !!
Scroll to Top