തിരുവനന്തപുരത്ത് കാമുകനും ഭാര്യയും ചേര്‍ന്ന് ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തി

തിരുവനന്തപുരം:ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തി. നെടുമങ്ങാട് സ്വദേശി അരുണ്‍(36)ആണ് മരിച്ചത്. അരുണിന്റെ ഭാര്യ അഞ്ജു. കാമുകന്‍ ശ്രീജു എന്നിവരാണ് പോലീസ് കസ്റ്റഡിയിലായിരിക്കുന്നത്. ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം.

അഞ്ജുവിന് വിവാഹ ശേഷം മറ്റൊരാളുമായി ബന്ധമുണ്ടെന്നതിനെ ചൊല്ലി ഇരുവരും വേറെയാണ് താമസിച്ചിരുന്നത്. എന്നാല്‍ മക്കളെ കാണാന്‍ അരുണ്‍ ഇടക്കിടെ ഇവിടെയെത്തിയിരുന്നു.

കാമുകനൊപ്പം ജീവിക്കാനാണ് താല്‍പ്പര്യമെന്ന് അഞ്ജു നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അരുണ്‍ ഇതിന് സമ്മതിച്ചിരുന്നില്ല. ഇതുകൊണ്ട് അഞ്ജുവും ശ്രീജുവും ചേര്‍ന്ന് അരുണിനെ കുത്തിക്കൊലപ്പെടുത്തിയെന്നാണ് വിവരം. കൊലപാതകത്തിന് ഉപയോഗിച്ച കത്തി പോലീസ് കണ്ടെത്തി.

Share news
error: Content is protected !!
Scroll to Top