ഇരട്ടവോട്ട് ആരോപണം; പരിശോധിക്കാന്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശം

തിരുവനന്തപുരം: ഇരട്ടവോട്ട് ആരോപണത്തെ കുറിച്ച് പരിശോധിക്കാന്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശം. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയാണ് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

140 മണ്ഡലങ്ങളിലും പിരശോധന നടത്താനാണ് നിര്‍ദേശിച്ചിരിക്കുന്നത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരിക്കും നടപടി. സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചായിരിക്കും പരിശോധന നടത്തുക. ഇരട്ടവോട്ട് നിലനില്‍ക്കുന്നുണ്ടോ എന്ന് അറിയുന്നതിനാണ് പരിശോധ. 140 മണ്ഡലങ്ങളിലായി ഒരുലക്ഷത്തിലധികം ഇരട്ടവോട്ട് ഉണ്ടെന്നാണ് രമേശ് ചെന്നിത്തല ആരോപിച്ചത്.ഇക്കാര്യം ചൂണ്ടിക്കാട്ടി രമേശ് ചെന്നിത്തല മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്നു.

Share news
error: Content is protected !!
Scroll to Top