അതിഥി തൊഴിലാളികള്‍ക്ക് സഹായവുമായി താനൂര്‍ പോലീസ്

താനൂര്‍: ലോക്ക് ഡൗണ്‍ കാരണം ബുദ്ധിമുട്ടുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് സഹായ ഹസ്തവുമായി താനൂര്‍ പോലീസ്. തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ പോലീസ് ബോധവല്‍ക്കരണം നടത്തി. ഇവര്‍ താമസിക്കുന്ന ഇടങ്ങളില്‍ ഹിന്ദിയില്‍ നോട്ടീസ് പതിച്ചു.
ഭക്ഷണം ലഭിക്കില്ലെന്ന പ്രചാരണത്തില്‍ പരിഭ്രാന്തരകേണ്ടെന്നും ഭക്ഷണവും വെള്ളവും ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിച്ചുവെന്നും പോലീസ് അറിയിച്ചു. ലഹരി വസ്തുക്കള്‍ ഒഴിവാക്കാനും താമസസ്ഥലവും പരിസരവും വൃത്തിയായി സൂക്ഷിക്കാനും തൊഴിലാളികളോട് അഭ്യര്‍ഥിച്ചു. താനൂര്‍ ഇന്‍സ്‌പെക്ടര്‍ പി. പ്രമോദിന്റെ നേതൃത്വത്തിലാണ് ബോധവല്‍ക്കരണം നടന്നത്.
തൊഴിലാളികളുമായി ആശയ വിനിമയം നടത്താനായി ഹിന്ദി ഭാഷ അറിയുന്ന പോലീസ് ഉദ്യോഗസ്ഥനും കൂടെയുണ്ടായിരുന്നു.

Share news
error: Content is protected !!
Scroll to Top