സൈനിക ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചവരില്‍ തൃശ്ശൂര്‍ സ്വദേശിയായ സൈനികനും

തൃശ്ശൂര്‍: ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെ മരണപ്പെട്ട സൈനിക ഹെലികോപ്ടര്‍ ദുരുന്തത്തില്‍ മരിച്ച സേനാംഗങ്ങളില്‍ തൃശ്ശൂര്‍ സ്വദേശിയും. തൃശ്ശൂര്‍ പുത്തൂര്‍ സ്വദേശി അറയ്ക്കല്‍ വീട്ടില്‍ പ്രദീപാണ് ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചത്. ഹെലികോപ്ടറിന്റെ ഫ്‌ളൈറ്റ് ഗണ്ണര്‍ ആയിരുന്നു സേനയില്‍ വാറണ്ട് ഓഫീസറായ പ്രദീപ്. 37 വയസ്സായിരുന്നു. കുടംബത്തോടൊപ്പം കോയമ്പത്തൂരനടുത്തുള്ള സൂലൂര്‍ വായുസേനാ ക്വാര്‍ട്ടേഴ്‌സിലായിരുന്നു താമസം.

പുത്തൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ്ടു പഠനം പൂര്‍ത്തിയാക്കി 2002ലാണ് എയര്‍ഫോഴ്‌സില്‍ ചേര്‍ന്നത്. വെപ്പണ്‍ ഫിറ്റര്‍ ആയാണ് ആദ്യനിയമനം. പിന്നീട് എയര്‍ക്രൂ ആയി ഉദ്യോഗക്കയറ്റം ലഭിച്ചു.

കേരളത്തിലെ പ്രളയകാലത്ത് രക്ഷാദൗത്യമടക്കമുള്ള അനേകം മിഷനുകളില്‍ പങ്കെടുത്തിട്ടുണ്ട്.

അച്ഛന്‍; രാധാകൃഷ്ണന്‍, അമ്മ; കുമാരി, ഭാര്യ; ശ്രീലക്ഷ്മി, മക്കള്‍; ദക്ഷിണ്‍ ദേവ്, ദേവപ്രയാഗ, സഹോദരന്‍’ പ്രസാദ്.

Share news
error: Content is protected !!
Scroll to Top