ഹെലികോപ്റ്റർ അപകടത്തിൽ പരിക്കേറ്റ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് അടക്കം 13 പേർ മരിച്ചു.
സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തും ഭാര്യയും സൈനിക ഉദ്യോഗസ്ഥരും അടക്കം സഞ്ചരിച്ച ഹെലികോപ്റ്റർ ഊട്ടിയിലെ കൂനൂരിൽ തകർന്ന് വീണാണ് അപകടമുണ്ടായത്. 14 പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്.
ഡിഫൻസ് സർവീസസ് കോളേജിൽ സംഘടിപ്പിച്ച കേഡറ്റ് ഇൻട്രൊഡക്ഷൻ പ്രോഗ്രാമിൽ പങ്കെടുക്കാൻ പോകും വഴിയാണ് അപകടം നടന്നത് . പരിപാടിയിൽ പങ്കെടുക്കാനായി ജനറൽ ബിപിൻ ഭാഗത്തും സംഘവും ദില്ലിയിൽ നിന്ന് രാവിലെയാണ് പ്രത്യേക വിമാനത്തിൽ കോയമ്പത്തൂരിലെ സുലൂർ വ്യോമ കേന്ദ്രത്തിൽ എത്തിയത്. 2 .40 ന് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ 11 40 നാണ് ബിപിൻ റാവ ത്തും സംഘവും ഹെലികോപ്റ്റർ പുറപ്പെട്ടത്.




